യാക്കോബായ സഭ സത്യാഗ്രഹം: മനുഷ്യമതിൽ തീർത്ത് ശക്തി തെളിയിച്ചു
ayyo news service
തിരുവനന്തപുരം: തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലിത്തയുടെ സായകത്വത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ നടക്കുന്ന സത്യാഗ്രഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈദീകരും വിശ്വാസികളും ചേർന്ന് മനുഷ്യമതിൽ തീർത്തു. ഇടവക ജനങ്ങൾക്ക് ആരാധന സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക, ഇന്ത്യൻ ഭരണഘടനഉറപ്പു നൽകുന്ന മാന്യമായ ശവസംസ്‌കാരം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബര് 5 ന് ആരംഭിച്ച സത്യാഗ്രഹത്തിന്റെ എട്ടാം ദിനത്തിലാണ് നഗരത്തെ സ്തംഭിപ്പിച്ച മനുഷ്യമതിൽ. സർക്കാരിന് മുന്നിൽ വച്ച ആവശ്യങ്ങൾ അംഗീകരിക്കുംവരെ സത്യാഗ്രഹം തുടരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റീ ഡോ. ജോസഫ് മാർ ഗ്രിഗോറീയോസ് അറിയിച്ചു. പാളയം സെന്റ് പീറ്റേഴ്സ് സിംഹാസന കത്തീഡ്രലിനു മുന്നിൽ ഡോ. ഏബ്രഹാം മാർ സേവേറിയോസ് ഫ്ലാഗ് ഓഫ് ചെയ്ത മാർച്ച് സെക്രട്ടറിയേറ്റ് ചുറ്റി സമരപ്പന്തലിനു മുന്നിലെത്തി മതിലായി മാറി.