ശീനഗര്‍: കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്ന കാഷ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണരേഖയിലെ ലാച്ചിപുരയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സൈന്യം വകവരുത്തിയത്. 15 പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഉറിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. സൈനിക പോസ്റ്റുകള്‍ക്ക് നേരെ 20 തവണ പാക് സൈന്യം വെടിവച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഉറി ആക്രമണത്തിനെത്തിയ ഭീകരര്‍ക്ക് തദ്ദേശീയരുടെ പിന്തുണ ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗമായ റോയും ബിഎസ്എഫും ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിനു മുന്‍പായി ഭീകരര്‍ രണ്ടു മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ചു. അതിനുശേഷമാണ് ബ്രിഗേഡ് ആസ്ഥാനത്തെത്തി ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.