ചെന്നൈ: മിഴ് മക്കൾക്ക് ഓർമ്മ ബാക്കിവയ്ച്ചു തമിഴ്‌നാട് മുഖ്യമന്ത്രി 'അമ്മ' ജെ ജയലളിത അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. അപ്പോളോ ആശുപത്രി 12.15 ഓടെ വാര്‍ത്താക്കുറിപ്പിലാണ് മരണവിവരം അറിയിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുരട്ച്ചി തലൈവി എന്നും അമ്മ എന്നും ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കാറുള്ള
ജയലളിത എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. മൂന്ന് പതിറ്റാണ്ടിലേറെ
നീണ്ട സംഭവബഹുലവും വര്‍ണശബളവുമായ രാഷ്ട്രീയ ജീവിതമായിരുന്നു ജയലളിതയുടേത്.
അസുഖം ഭേദമായി വരുന്നതായും യന്ത്രസഹായത്തോടെ സംസാരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ജയലളിതയുടെ മരണത്തെപ്പറ്റി അഭ്യൂഹ ങ്ങള്‍ പരന്നിരുന്നു.
ഞായറാഴ്ച വൈകുന്നേരം ഹൃദയസ്തംഭനം ഉണ്ടായതോടെ അഭ്യൂഹം ശക്തമായി. തുടര്‍ന്നു
ഹൃദയപ്രവര്‍ത്തനം നടത്തുന്ന ഇസിഎംഒ സംവിധാനത്തില്‍ ജീവന്‍
നിലനിര്‍ത്തുകയായിരുന്നു. ലണ്ടനില്‍നിന്നു ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയും
ഡല്‍ഹിയില്‍നിന്ന് എഐഐഎംഎസിലെ വിദഗ്ധരും ഇന്നലെ ആശുപത്രിയിലെത്തി.
പിന്‍ഗാമിയായി ധനമന്ത്രി ഒ. പനീര്‍ശെല്‍വം അര്‍ധരാത്രി ഗവര്‍ണറുടെ മുമ്പാകെ
സത്യപ്ര തിജ്ഞ ചെയ്തു സ്ഥാനമേറ്റു.
കനത്ത സുരക്ഷാവലയത്തില്‍ മൃതദേഹം പോയ്‌സ് ഗാര്‍ഡനിലെ വസതിയിലെത്തിച്ചു. അപ്പോളോ ആശുപത്രിയിലും പോയ്‌സ് ഗാര്‍ഡനിലും എഐഎഡിഎംകെ ആസ്ഥാനത്തും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. തമിഴ്‌നാട്ടില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
1982ല്‍ എംജിആറിന്റെ എഡിഎംകെയിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ അവര്‍ മൂന്ന് വട്ടം തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തെത്തിയിട്ടുണ്ട്. 1989ല്‍ പ്രതിപക്ഷ നേതാവായ ജയലളിത 1991ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2001ല്‍ രണ്ടാമത് സ്ഥാനമേറ്റെങ്കിലും നാലുമാസം കഴിഞ്ഞപ്പോള്‍ കോടതി വിധിയെ തുടര്‍ന്ന് രാജിവെക്കിേവന്നു. 2002ല്‍ ചെന്നൈ ഹൈക്കോടതി വിധിയുടെ പിന്‍ബലത്തില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2011 മെയ് 16നാണ് മൂന്നാംവട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിത എത്തിയത്. 1984-89 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജയലളിത എം ജി ആറിന്റെ മരണ ശേഷം, പാര്‍ട്ടിയിലെ അനിഷേധ്യ ശക്തിയായി വളരുകയായിരുന്നു.
കോമളവല്ലി എന്നാണ് ജയലളിതയുടെ യഥാര്‍ത്ഥ പേര്. 1948 ഫെബ്രുവരി 24 ന്
തമിഴ്‌നാട്ടില്‍ നിന്നും മൈസൂറില്‍ താമസമാക്കിയ അയ്യങ്കാര്‍
കുടുംബത്തിലായിരുന്നു ജനം. 1961ല്‍ ഇറങ്ങിയ എപ്പിസ്റ്റെല്‍ എന്ന ഇംഗ്‌ളീഷ്
സിനിമയിലായിരുന്നു തുടക്കം. എംജി രാമചന്ദ്രനോടൊപ്പം ഒട്ടേറെ
ചിത്രങ്ങളില്‍ ജയലളിത അഭിനയിച്ചിട്ടുണ്ട് .