റിയോ ഡി ഷാനെറോ: 4-100 മീറ്റര്‍ റിലോയിലും ജമൈക്കൻ ടീമിനായി സ്വർണം നേടിയതോടെ ഉസൈന്‍ ബോള്‍ട്ട് തുടര്‍ച്ചയായി മൂന്നു തവണ ഒളിമ്പിക് ട്രിപ്പിള്‍ നേടുന്ന ആദ്യ താരം എന്ന ബഹുമതിക്കര്ഹനായി. 100 മീറ്ററിലും 200 മീറ്ററിലും നേരത്തെ ബോൾട്ട് സ്വർണം നേടിയിരുന്നു. 37.27 സെക്കന്‍ഡിലാണ് ബോള്‍ട്ടുള്‍പ്പെട്ട ജമൈക്കന്‍ ടീം സ്വര്‍ണമണിഞ്ഞത്. 2008ല്‍ ബെയ്ജിംഗിലും 2012ല്‍ ലണ്ടനിലും ബോൾട്ട് ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു. ഈ ഒൻപതു സ്വർണ സമ്പാദ്യവുമായി ബോൾട്ട് ഒളിമ്പിക്സ് വേദികളോട് വിടപറഞ്ഞു.
ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം 4-100
മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനത്ത് എത്തുന്നത്. അമേരിയ്ക്കക്കാണ്
വെങ്കലം.