തിരുവനന്തപുരം:സംസ്ഥാന ഐ.ടി മിഷന് 2014-15 വര്‍ഷത്തെ സി.എസ്.ഐ നിഹിലന്റ് അവാര്‍ഡ്. ഇഡിസ്ട്രിക്ട്, ഇ-ഓഫീസ്, ആധാര്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ഇഡിസ്ട്രിക്ട് പദ്ധതിക്ക് മികച്ച ഇഗവേണന്‍സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സിയും, ഇഓഫീസ്, ആധാര്‍ പദ്ധതികള്‍ക്ക് അവാര്‍ഡ് ഓഫ് അപ്രീസിയേഷനുമാണ് ലഭിച്ചിരിക്കുന്നത്.
ഇഡിസ്ട്രിക്ട് പദ്ധതിയില്‍ ഏകദേശം 1.7 കോടിയോളം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അക്ഷയാ കേന്ദ്രങ്ങള്‍ വഴിയും, നേരിട്ടും (പബ്ലിക് പോര്‍ട്ടല്‍) അധികാരികളുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയും വിതരണം ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍ നീക്കം സുഗമമായും, പേപ്പര്‍ രഹിതവുമാക്കുന്നതിനുവേണ്ടി ആരംഭിച്ച ഇ-ഓഫീസ് പദ്ധതി സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലും, മറ്റു ഇതര സ്ഥാപനങ്ങളിലും നടപ്പിലാക്കി.
ആധാര്‍ പദ്ധതിയില്‍ നാളിതുവരെ 96 ശതമാനം ആധാര്‍ കാര്‍ഡുകള്‍ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്തുകഴിഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും