NEWS21/06/2022

'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍' പ്രിവ്യൂ ഷോ വ്യാഴാഴ്ച

Rahim Panavoor
തിരുവനന്തപുരം: കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറുമായ  കെ.ജയകുമാറിന്റെ  കലാ, സാഹിത്യ ജീവിതം ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍'എന്ന ഡോക്യുമെന്ററി ചലച്ചിത്രത്തിന്റെ പ്രിവ്യൂ ഷോ  ജൂണ്‍ 23  വ്യാഴാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടക്കും.
  
ആര്‍.വി. എം. ക്രിയേഷന്‍സിന്റെ  ബാനറില്‍ ആര്‍.വിജയന്‍  മുരുക്കുംപുഴ നിര്‍മിച്ച  ഡോക്യുമെന്ററി എന്‍. എന്‍. ബൈജു ആണ്  സംവിധാനം ചെയ്തത്. പ്രൊഫ. എ.ജി.ഒലീനയുടേതാണ് രചന.
  
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങിന്റെ  ഉദ്ഘാടനവും സിഡി പ്രകാശനവും നിര്‍വഹിക്കും. കവിയും ഗാനരചയിതാവുമായ  പ്രഭാവര്‍മ സിഡി ഏറ്റുവാങ്ങും. കെപിസിസി വൈസ്  പ്രസിഡന്റ് അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ്, തൃശ്ശൂര്‍ റേഞ്ച്  ജയില്‍ ഡി ഐ ജി അജയകുമാര്‍ പുരുഷോത്തമന്‍, ചലച്ചിത്ര സംവിധായകന്‍ അര്‍ജുന്‍ ബിനു, പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്, റഹിം പനവൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രവേശനം സൗജന്യമാണ്.
     
എഴുത്തുകാരി പ്രൊഫ.എ. ജി. ഒലീനയും ചലച്ചിത്ര താരം ഗാത്രി വിജയി യുമാണ് ഡോക്യുമെന്ററിയുടെ മുഖ്യ അവതാരകര്‍. കെ.ജയകുമാറിന്റെ കവിതകളെ പ്രഭാവര്‍മയും  ചിത്രകലയെ  രാജേഷ് ചിറപ്പാടും പരിചയപ്പെടുത്തുന്നു.

ഛായാഗ്രഹണം: ബിനു ജോര്‍ജ്.ടൈറ്റില്‍ ഗാനരചന : ഡി. ബി. അജിത്ത്. സംഗീതം, ആലാപനം:കെ. സി. രമ. എഡിറ്റിംഗ് : ജീവന്‍ ചാക്ക. മേക്കപ്പ് : ബിനു എസ്. കേശവ്.   അസോസിയേറ്റ് ഡയറക്ടര്‍ : ഗാത്രി  വിജയ്. പി ആര്‍ ഒ : റഹിം പനവൂര്‍, അയ്മനം സാജന്‍.
Views: 694
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024