തിരുവനന്തപുരം: സര്‍വ്വെ വകുപ്പിനെ സംരക്ഷിക്കുക, താലൂക്ക് തലത്തില്‍ സര്‍വ്വെ സൂപ്രണ്ടാഫീസുകള്‍ ആരംഭിക്കുക, താലൂക്കാഫീസില്‍ നിയമിച്ചിരിക്കുന്ന സര്‍വ്വെയര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമാക്കുക, ചെയിന്‍മാന്‍ വേതനം അനുവദിക്കുക, ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കെ. ഷാനവാസ്ഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.