ന്യുദെൽഹി:ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് വീണ്ടും പുറത്തിറക്കാന്‍ രാഷ്ട്രപതിയുടെ അംഗീകാരം. ഇത് മൂന്നാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത്.
നിലവിലെ ഓര്‍ഡിനന്‍സിന്‍റെ കാലാവധി ജൂണ്‍ നാലിന് അവസാനിക്കുന്നതിനാലാണ് പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്.
പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കാന്‍ കഴിതായതായതോടെ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതിക്ക് വിട്ടിരിക്കുകയാണ്.