Mobirise Website Builder v4.9.3
NEWS16/05/2017

12 തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്

ayyo news service
തിരുവനന്തപുരം: പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് (മേയ് 17) നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആറു ജില്ലകളിലെ ഏഴു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നാല് മുനിസിപ്പല്‍ വാര്‍ഡുകളിലും കോഴിക്കോട് ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. 18ന് രാവിലെ 10 നാണ് വോട്ടെണ്ണല്‍. 

തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍. പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് 09 കിഴക്കക്കര, ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത്16 കുമാരപുരം, തൃശ്ശൂര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് 09 നടുവിക്കര വെസ്റ്റ്, മലപ്പുറം ആലങ്കോട് ഗ്രാമപഞ്ചായത്ത് 08 ചിയാന്നൂര്‍, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 01 ചെങ്ങാനി, കോഴിക്കോട് ചെക്യാട് ഗ്രാമപഞ്ചായത്ത് 13 പാറക്കടവ്, കണ്ണൂര്‍പായം ഗ്രാമപഞ്ചായത്ത് 02 മട്ടിണി. പത്തനംതിട്ട മുനിസിപ്പാലിറ്റി 21 കുമ്പഴ വെസ്റ്റ്, കണ്ണൂര്‍പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 21 കണ്ടങ്കാളി നോര്‍ത്ത്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 16 ഉരുവച്ചാല്‍. കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റി 38 ഇരിയംപാടം, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 09 വെങ്ങളം. 

Views: 1491
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY