ന്യൂഡല്‍ഹി:എ.പി.ജെ.അബ്ദുല്‍ കലാമിന്റെ കബറടക്കം നാളെ അദ്ദേഹത്തിന്റെ ജന്മനാടായ തമിഴ്നാട്ടിലെ രാമേശ്വരത്ത് . പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ കബറടക്കത്തില്‍ പങ്കെടുക്കും. കര്‍ണാടകത്തിലായിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി പരിപാടികള്‍ റദ്ദാക്കി ഡല്‍ഹിക്കു മടങ്ങി. രാമേശ്വരത്ത് കബറടക്കം നടത്തണമെന്ന് കലാമിന്റെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു .ജീവിതത്തില്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ അബ്ദുല്‍ കലാമിനെ പഠിപ്പിച്ച മണ്ണാണ് രാമേശ്വരം.