കൊച്ചി: ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയതിനെതിരേ ടി.പി.സെന്‍കുമാര്‍ ഐപിഎസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂണല്‍ ചൊവ്വാഴ്ച പരാതി പരിഗണിക്കും.
കേരള പോലീസ് ആക്ടിന്റെ ലംഘനമാണ് തന്നെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതെന്നു സെന്‍കുമാര്‍ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ പൊതുജന താത്പര്യം മാനിച്ചില്ല. ചട്ടലംഘനത്തോടൊപ്പം എന്തുകൊണ്ട് തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്നതിന്
കൃത്യമായ വിശദീകരണവും നല്‍കിയില്ലെന്നും തന്റേത് സ്ഥലംമാറ്റലല്ല, തരംതാഴ്ത്തലാണെന്നും പരാതിയില്‍ പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പോലീസ്
തലപ്പത്ത് നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് സെന്‍കുമാറിനേയും
മാറ്റിയത്. ലോക്‌നാഥ് ബെഹ്‌റയാണ് പുതിയ ഡിജിപി.