ബെയ്ജിങ്: പാകിസ്താന്‍ വെടിവെച്ചിട്ട ആളില്ലാ ചാര വിമാനം ചൈനയില്‍ നിര്‍മ്മിച്ചതെന്ന് ചൈനീസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ഒബ്‌സെര്‍വറാണ് ചൈനീസ് കമ്പനിയായ ഡിജെഐയുടെ ഫാന്റം 3 വിഭാഗത്തില്‍പെട്ട ചാരവിമാനമാണിതെന്ന് വ്യക്തമാക്കിയത്. ഏറ്റവും ആധുനികമായ ആളില്ലാ ചാരവിമാനമാണ് ഫാന്റം 3 എന്നാണ് ഒബ്‌സെര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്വാങ്‌ഡോങ്
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.ജെ.ഐ. ആകാശ ദൃശ്യങ്ങള്‍ പകര്‍ത്താന്‍
കഴിയുന്ന ആളില്ലാ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. 1,200 ഡോളറാണ്(ഏകദേശം 76169 രൂപ) ഇതിന്റെ വില.
ഇന്ത്യയുടെ ചാരവിമാനം തങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദത്തിന് തിരിച്ചടിയാണ് ഈ വെളിപ്പെടുത്തല്‍. ഇതിനെതിരെ രംഗത്തുവന്ന ഇന്ത്യ ഇത് ചൈനയില്‍ നിര്‍മ്മിതാണെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.