ന്യൂഡല്‍ഹി: എഷ്യാകപ്പ് ട്വന്റി-20 ടൂര്‍ണമെന്റിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പരിക്കേറ്റു. ഇതോടെ ധോണി ടൂര്‍ണമെന്റില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. ധാക്കയില്‍ നടന്ന പരിശീലനത്തിനിടെ ധോണിക്ക് പേശിവലിവ് ഉണ്ടാകുകയായിരുന്നു. പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ധോണിക്കു പരിക്കേറ്റതൊടെ പാര്‍ഥീവ് പട്ടേലിനെ ഇന്ത്യന്‍ ക്യാമ്പിലേക്കു വിളിച്ചിട്ടുണ്ട്.