തെലുങ്കാന: ഉച്ചഭക്ഷണത്തിനായി തയാറാക്കിയ തിളച്ച സാമ്പാറില്‍ വീണ ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തെലുങ്കാന നല്‍ഗോണ്ട ജില്ലയിലെ ഇഡുലുരുവിവിലെ സ്‌കൂളിൽ വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം. ഹൈദരാബാദിലെ ആശുപത്രിയില്‍
അര്‍ധരാത്രിയോടെയായിരുന്നു അഞ്ചു വയസ്സുകാരന്റെ ദാരുണ അന്ത്യം 70 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ നല്‍ഗോണ്ടയിലെ ആശുപത്രിയിയിലാണ് ആദ്യം പ്രവേശിപ്പച്ചത്. ഉച്ചഭക്ഷണത്തിനായി വരിനില്‍ക്കുന്നതിനിടെയാണ്
അപകടം. പിന്നില്‍നിന്നവര്‍ തള്ളിയപ്പോള്‍ കുട്ടി സാമ്പാര്‍ പാത്രത്തില്‍
വീഴുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.