ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേറ്റതില്‍ പ്രതിഷേധിച്ച് പാർടി പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം. കെ. ശിവാജി ആനന്ദാണ് എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ ആനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ
പോക്കറ്റില്നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ശശികലയുടെ
സ്ഥാനാരോഹണമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. ശനിയാഴ്ച വൈകുന്നേരം ജയലളിത സ്മാരകത്തിനു സമീപമായിരുന്നു സംഭവം.