വത്തിക്കാന്‍ സിറ്റി:മദര്‍ തെരേസയെ ഞായറാഴ്ച വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രാദേശിക സമയം രാവിലെ 10.30ന്(ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിമധ്യേയാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.
സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത (കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ) എന്ന പേരിലാകും പിന്നീട് മദര്‍ അറിയപ്പെടുക. വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് വത്തിക്കാന്‍ സിറ്റിയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ജപമാല പ്രാര്‍ഥനയോടെയാണ് നാമകരണച്ചടങ്ങുകള്‍ ആരംഭിക്കുന്നത്.