തിരുവനന്തപുരം: കൃഷ്ണന്റെ ജനനം, ആലിലക്കണ്ണൻ, കംസവധികൻ, കാളീയമർദകൻ, വെണ്ണക്കണ്ണൻ, ഗോപാലാൻ, ഗോപികാകണ്ണൻ, രാധാകൃഷ്ണൻ തുടങ്ങിയ കൃഷ്ണലീലകൾ വ്യക്തമാക്കുന്ന നിശ്ചലദൃശ്യങ്ങളും പ്രശ്ചന്നവേഷങ്ങളണിഞ്ഞ ബാലന്മാർ ശ്രീകൃഷ്ണജയന്തി ദിനത്തിൽ തലസ്ഥാന വീഥിയിൽ കൃഷ്ണലീലയുടെ വര്‍ണക്കാഴ്ചകളൊരുക്കി. ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയിലാണ് ഉണ്ണിക്കണ്ണന്മാരുടെ ലീലകൾ അരങ്ങേറിയത്. വൈകിട്ട് പാളയം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ച ശോഭായാത്ര കിഴക്കേകോട്ടയിൽ അവസാനിച്ചു. ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിച്ചു.