തിരുവനന്തപുരം; കേരളത്തിലെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുഴുവൻ കമ്യുണിസ്റ്റ് നേതാക്കന്മാരെക്കൊണ്ട് കുത്തിനിറച്ചിരിക്കുയാണ്. ഏറ്റവും പോക്സോ കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ആ കേസുകൾ ഒന്നും തെളിയിക്കപ്പെടാതെ പ്രതികളെ രക്ഷപ്പെടുത്തുന്ന ഗവൺമെന്റാണ് കേരളം ഭരിക്കുന്നത്. അത്തരം ആളുകളെയാണ് കമ്മിറ്റിയിൽ വയ്ക്കുന്നത്. ഇതാണ് നിലപാടെങ്കിൽ കേരളം ഒരുമിച്ച് പ്രതിഷേധിക്കേണ്ട സന്ദർഭമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാർ കേസ് സിബിഐ അന്വേഷിക്കുക. കേസ് അട്ടിമറിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ ഡിസിസി നടത്തിയ മാനിഷാദ ജനകീയ കൂട്ടായ്മ ഉത്‌ഘാടനം ചെയ്ത ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തുടനീളം ജില്ലാ കേന്ദ്രങ്ങളിൽ യുഡിഎഫ് കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. നാലിന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വാളയാറിൽ ഉപവസിക്കുകയും ജില്ലയിൽ ഹർത്താൽ നടത്തുകയും ചെയ്തു.