തിരുവനന്തപുരം: കേരളത്തിലെ തൊഴില്‍ മേഖലയില്‍ സംഘടനകളുടെ സാന്നിദ്ധ്യം സജീവമാണ്. എന്നാല്‍ തൊഴില്‍ മേഖല, തൊഴില്‍ നിയമങ്ങള്‍ എന്നിവയിലുള്ള അവബോധം ശക്തമല്ല എന്നാണ് കണ്ടു വരുന്നന്നതെന്ന് കിലെ പ്രസിഡന്റും തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍. പുനസംഘടിപ്പിക്കപ്പെട്ട കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ (കിലെ) ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കിലെയും തൊഴില്‍-നൈപുണ്യം വകുപ്പും തൊഴിലാളികള്‍ക്ക് അനുഗുണമാകുന്ന വിധത്തില്‍ തൊഴില്‍ നിയമങ്ങള്‍, ക്ഷേമ പദ്ധതികള്‍ മുതലായവ സംബന്ധിച്ച ലഘുലേഖകളും ചെറു പുസ്തകങ്ങളും പ്രസിദ്ധീകരിക്കണം. തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിനും ഗുണകരമായ വിധത്തില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വരണം. ഇത് തൊഴില്‍ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും അറിവിനായി പങ്കു വയ്ക്കുന്നതിന് ആര്‍ജ്ജവത്തോടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
.
ദേശീയ നിലവാരത്തിലുള്ള പഠന-പരിശീലന-ഗവേ,ണ സ്താപനമായി കിലെയെ മാറ്റുന്നതിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി പ്രത്യേക കാമ്പസ് തയാറാക്കും. സ്ഥലം കണ്ടെത്താനും സജ്ജീകരിക്കാനും ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വി.വി.ഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയിലുള്ള ഒരു കാമ്പസാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കും. ചടങ്ങില്‍ കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി , എ.സമ്പത്ത് എംപി, എ.പ്രദീപ്കുമാര്‍ എംഎല്‍എ, ബോര്‍ഡംഗങ്ങളും തൊഴിലാളി നേതാക്കളുള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.