ഹരിപ്പാട്: അരുവിക്കരയില്‍ പയറ്റിയ തന്ത്രം പ്രയോഗിച്ച് തദ്ദേശ സ്വയംഭരണ
തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി-നടേശന്‍-ബി.ജെ.പി കൂട്ടുകെട്ട് പ്രതീക്ഷിക്കുന്നത്. അങ്ങനെ മനപ്പായസം
ഉണ്ണുന്നവര്‍ക്ക് വിഷമിക്കേണ്ടിവരും എന്ന് വി.എസ്. പറഞ്ഞു. കാര്‍ത്തികപ്പള്ളിയില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്താല്‍ ജനം നട്ടംതിരിയുമ്പോള്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തി പണമുണ്ടാക്കുന്നു. സരിതാ നായര്‍ നാട്ടുകാരെ കറക്കിയുണ്ടാക്കിയതിന്റെ പകുതിപ്പണം ഉമ്മന്‍ചാണ്ടി വാങ്ങിയെടുത്തു. ഗണ്‍മാന്‍ സലിംരാജും കണ്ടമാനം തട്ടിപ്പു നടത്തി.
എസ്.എന്‍.ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ നിന്നും വിദ്യാര്‍ഥി പ്രവേശനത്തിലൂടെയും വെള്ളാപ്പള്ളി നടേശന്‍ 1000 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം വി.എസ് ആവര്‍ത്തിച്ചു.
അഴിമതിക്ക് മറയിടാനായി ജാഥ നയിക്കാനാണ് വെള്ളാപ്പള്ളിയുടെ പുറപ്പാട്. എന്തൊക്കെ ചെയ്താലും വെള്ളാപ്പള്ളിയുടെ ആര്‍.എസ്.എസ് രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
മുന്‍ എ.എല്‍.എ ടി.കെ ദേവകുമാര്‍, എം. സുരേന്ദ്രന്‍, എന്‍. സജീവന്‍, അഡ്വ. ടി.എസ് താഹ, അഡ്വ. ബി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.