NEWS12/12/2020

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് ഓര്‍മ്മചിത്രമായി

ayyo news service
റിഗ: വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് (60)അന്തരിച്ചു.  ബാള്‍ട്ടിക്ക് രാജ്യമായ ലാത്വിയയില്‍ കോവിഡ് ബാധിച്ചായിരുനു അന്ത്യം. കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്?ട്ര ചലച്ചിത്രമേളകള്‍ക്ക്? ശേഷം നവംബര്‍ 20 നാണ് അദ്ദേഹം ലാത്വിയയില്‍ എത്തുന്നത്. മലയാളികളുടെയും ആരാധനാപാത്രമാണ് കിംകിഡുക്ക്.  2013ല്‍  തിരുവനന്തപുരം രജ്യന്തര മേളയില്‍ മുഖ്യാതിഥിയയിരുനു.       1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്.1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി.
                                                                                                                                  
2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീഅയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും നേടി.
                                                                                                                            
സ്പ്രിങ് സമ്മര്‍;ഫാള്‍;വിന്റര്‍ ആന്റ് സ്പ്രിങ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാളീ പ്രേക്ഷകന് പരിചിതനാകുന്നത്.ഹ്യൂമന്‍, സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, ദി ബോ എന്നീ സിനിമകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.  പിയത്ത, മോബയസ്, നെറ്റ് സിനിമകളും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
Views: 947
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024