കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് തുടര്‍ച്ചയായ 11ാം സ്വര്‍ണക്കപ്പ്. ഫോട്ടോഫിനിഷില്‍ 937 പോയിന്റ് നേടി പാലക്കാടിനെ പിന്തള്ളിയ കോഴിക്കോട് 18 തവണ കിരീടനേട്ടമെന്ന റിക്കാര്‍ഡിലുമെത്തി. ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടിന് 934 പോയിന്റും കണ്ണൂരിന് 933 പോയിന്റും കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. തിരുവനന്തപുരത്തിന്റെ റിക്കാര്‍ഡാണ് കോഴിക്കോട് മറികടന്നത്.