തിരുവനന്തപുരം: വിശുദ്ധിയുടെ നിറവിൽ ഈദുൽ അസ്ഹ ആഘോഷിക്കുന്ന ഈ വേളയിൽ നഷ്ടപ്പെട്ടുപോകുന്ന സ്നേഹവും കാരുണ്യവും തിരിച്ചുകൊണ്ടു വന്ന് പരസ്പരം ഐക്യത്തോടും സ്നേഹത്തോടും കഴിയുവാൻ നാം പരിശ്രമിക്കണമെന്ന് മൗലവി നസീറുദ്ദിൻ റഹ്‌മാനി വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. കെ എൻ എം ജില്ലാ ഈദ്‌ഗാഹ് കമ്മിറ്റി അട്ടക്കുളങ്ങര ഗവ: സെൻട്രൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് സന്ദേശത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പെരുന്നാൾ നമസ്കാരത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഈദ് സന്ദേശത്തിനും പ്രാർഥനക്കും മൗലവി നസീറുദ്ദിൻ റഹ്‌മാനി നേതൃത്വം നൽകി.