സാന്റിയാഗോ: ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീന പാരഗ്വായോടു സമനില വഴങ്ങി.
രണ്ടു ഗോളിന് ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ശേഷമായിരുന്നു മെസ്സിക്കൂട്ടം സമനില വഴങ്ങിയത്. അര്‍ജന്റീനയില്‍ ജനിച്ച ബാരിയോസ്സിന്റെയാണ് പരാഗ്വയുടെ വിജയതുല്യമായ ഗോൾ(90') നേടിയത്
സെര്‍ജിയോ അഗ്യൂറോയിലൂടെയും ലയണല്‍ മെസ്സിയുടെ പെനല്‍റ്റിയിലൂടെയും 2-0 ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ അര്‍ജന്റീന അനായാസ ജയം പ്രതീക്ഷിച്ചതാണ്.
എന്നാല്‍ രണ്ടാംപകുതിയില്‍ പ്രത്യാക്രമണം നടത്തിയ പാരഗ്വായ് നെല്‍സണ്‍ വാല്‍ഡെസിലൂടെ ഒരു ഗോള്‍ മടക്കി. ഒടുവില്‍ ബാരിയോസിന്റെ അപ്രതീക്ഷിത സമനില ഗോളും. കോപ്പയിൽ ആദ്യ ജയം മുന്നില് കണ്ട മെസ്സിപ്പട നിരാശരായി കളം വിട്ടു