NEWS11/05/2016

ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 80.94% പേര്‍ വിജയിച്ചു

ayyo news service
തിരുവനന്തപുരം:രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 80.94 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 2033 സ്‌കൂളുകളില്‍ നിന്നായി 361683 പേര്‍ പരീക്ഷ എഴുതിയതില്‍ 292753 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. പരീക്ഷ എഴുതിയ 1,90,536 പെണ്‍കുട്ടികളില്‍ 1,67,167 പേര്‍ വിജയിച്ചു, വിജയശതമാനം 87.74. 1,71,146 ആണ്‍കുട്ടികളില്‍ 1,25,586 പേര്‍ വിജയിച്ചു, 73.38%വിജയം . 9,870 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടി. ഇതില്‍ 6,905 പേര്‍ പെണ്‍കുട്ടികളും 2,965 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 8,120 ,ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 364, കൊമേഴ്‌സ് വിഭാഗത്തില്‍ 1386 പേര്‍ വീതമാണ് എ+ നേടിയത്. 84.86 ശതമാനം പേര്‍ വിജയിച്ച കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്, 72.4%. ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചിരിക്കുന്നത്.

പതിനഞ്ച് ടെക്‌നിക്കല്‍ സ്‌കൂളുകളിലായി 1,782 പേര്‍ പരീക്ഷ എഴുതിയതില്‍ 1,397 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി, 78.40% വിജയം. 56 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടി. കലാമണ്ഡലം അര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ 69 വിദ്യാര്‍ത്ഥികളില്‍ 55 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സ്‌കോള്‍ കേരള മുഖാന്തിരം 67027 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 23533 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ ജൂണ്‍ എട്ട് വരെ നടക്കും. അപേക്ഷിക്കുവാനുളള അവസാന തീയതി മെയ് 18. സേ പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 150, രൂപയും ഇംപ്രൂവ്‌മെന്റിന് 500 രൂപയുമാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം.

തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 28031 പേര്‍ പരീക്ഷ എഴുതിയതില്‍ 24588 വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും യോഗ്യത നേടി, വിജയശതമാനം 87.72. 22152 പേര്‍ പാര്‍ട്ട് ഒന്നിനും, രണ്ടിനും, മൂന്നിനും യോഗ്യത നേടി, 79.03% വിജയം. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28 വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ നടത്തും. അപേക്ഷിക്കുന്നതിനുളള അവസാന തീയതി മെയ് 18. തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദാണ് ഫല പ്രഖ്യാപനം നടത്തിയത്.
 


Views: 1360
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024