NEWS08/06/2015

പോസ്റ്റ്‌മോര്‍ട്ടം ചെലവുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുത്:ഡിജിപി

ayyo news service

തിരുവനന്തപുരം:മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ വീഡിയോഗ്രാഫിക്കും മറ്റു ചെലവുകള്‍ക്കുമായി മരിച്ചയാളിന്റെ ബന്ധുക്കളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുതെന്ന് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ നിര്‍ദേശം നല്കി. പരാതികളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം .

പോസ്റ്റ്‌മോര്‍ട്ടം ചെലവുകള്‍ ബന്ധുക്കളില്‍ നിന്നും ഈടാക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ്. ലഭ്യമായ സ്ഥലങ്ങളില്‍ പോലീസ് വീഡിയോഗ്രാഫര്‍മാരെ ഇതിനായി നിയോഗിക്കണം. പുറത്തുള്ള വീഡയോഗ്രാഫര്‍മാരെ നിയോഗിക്കേണ്ടിവരുന്ന പക്ഷം ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കണമെന്നും പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Views: 1427
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024