ന്യൂഡല്‍ഹി: സൈനിർക്ക് അവരുടെ പ്രശ്‌നങ്ങള്‍ കരസേനാ മേധാവി ജനറൽ ബിപിന്‍ റാവത്തിനെ നേരിട്ട് അറിയിക്കുന്നതിനായി വാട്‌സ്ആപ് സൗകര്യം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് 9643300008 എന്ന നമ്പറിലേക്കു സൈനികര്‍ക്കു നേരിട്ടു പരാതികള്‍ അയയ്ക്കാം.അടുത്തിടെ സൈന്യത്തിലെ അവഗണനകള്‍ തുറന്നുകാട്ടി സൈനികര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് വാട്‌സ് ആപ് നമ്പര്‍ സൗകര്യം സൈനികര്‍ക്കായി ഒരുക്കി നല്‍കിയിരിക്കുന്നത്. അതേസമയം, ഈ നീക്കത്തിനെതിരേ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 13 ലക്ഷം സൈനികരുള്ള കരസേനയില്‍, സാധുതയുള്ളതും ഇല്ലാത്തതുമായ പരാതികള്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് ഉയരുന്നത്.