ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്ന വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ.രാമമൂര്‍ത്തി എന്നിവരെയാണ് കോടതി നിയോഗിച്ചത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
ഭഗവാന് ആണ്‍ പെണ്‍ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി. ഭഗവദ്ഗീതയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയതയവും ഭരണഘടനാപരവുമായ വശങ്ങള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പത്തു വയസ്സിനും 50 വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തതു ചോദ്യം ചെയ്ത് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം.