NEWS26/05/2015

നുണപരിശോധന:16 ചോദ്യങ്ങളിൽ 13ഉം ശരി

ayyo news service

തിരുവനന്തപുരം:. നുണപരിശോധനയ്ക്ക് 16 ചോദ്യങ്ങളാണ് അമ്പിളിയോട് ചോദിച്ചത്. അതില്‍ 13നും നല്‍കിയ ഉത്തരങ്ങള്‍ സത്യസന്ധമെന്ന് തെളിഞ്ഞു.

ഡോ. പ്രദീപ് സജി ഒപ്പിട്ട മൂന്ന് പേജുള്ള ഫലമാണ് പുറത്തുവന്നത്. 2014 ഏപ്രില്‍ 2ന് രാജ്കുമാര്‍ ഉണ്ണിയെയും മറ്റ് ബാര്‍ ഉടമകളെയും ബിജു രമേശിന്റെ കാറില്‍ മന്ത്രി കെ.എം. മാണിയുടെ വസതിയിലെത്തിച്ചതിനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായ ഉത്തരമാണ് നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ അമ്പിളിക്ക് നുണ പരിശോധന നടത്തിയത്. വിജിലന്‍സ് സംഘത്തിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു ഇത്.

Views: 1365
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024