NEWS22/06/2015

നേതൃസ്ഥാനം ഒഴിയാമെന്ന് എം.എസ്. ധോണി

ayyo news service

മിര്‍പൂര്‍:ടീമിന്റെ മോശം പ്രകടനത്തിന് കാരണം താനെങ്കില്‍ നേതൃസ്ഥാനം ഒഴിയാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണി.. ക്രിക്കറ്റ് നന്നായി ആസ്വദിക്കുകയും വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന താരമാണ് താന്‍. എന്നാല്‍ നായകനെന്ന നിലയില്‍ സമീപകാലത്തുണ്ടായ വീഴ്ചകള്‍ അംഗീകരിക്കുന്നുവെന്നും ധോണി പറഞ്ഞു.

ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മല്‍സരം തോറ്റശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധോണിയുടെ പ്രതികരണം.

ബംഗ്ലദേശുമായുള്ള ഏകദിന പരമ്പര നഷ്ടമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. തന്റെ പിന്മാറ്റം ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെങ്കില്‍ അതിനു തയാറാണ്. കളിക്കാരനായി ഇന്ത്യന്‍ ടീമില്‍ തുടരും.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിന് ആവശ്യമാണ്. ടീം ഇന്ത്യയുടെ വിജയം മാത്രം ആഗ്രഹിക്കുന്ന താരമാണ് താന്‍. അതിനാല്‍ തന്റെ നായക സ്ഥാനത്തിന് അവിടെ പ്രസക്തിയില്ല. അവിടെ ഇന്ത്യയ്ക്ക് ആവശ്യം ഗുണപരമായ മാറ്റമാണെന്നും ധോണി പറഞ്ഞു.


Views: 1427
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024