തിരുവനന്തപുരം: ഹിംസയെയാണ് പ്രതിരോധിക്കേണ്ടത്. ഹിംസയെ ഓരോ കാലഘട്ടത്തിലും പ്രതിരോധിച്ചിട്ടുണ്ട്. യുദ്ധങ്ങളാണ് ഹിംസയുടെ പ്രധാനരൂപം. ആഗോള മുതലാളിത്തം, പുരുഷാധിപത്യം എന്നിവയാണ് ഹിംസയുടെ മാറ്റുരണ്ടു രൂപങ്ങളെന്ന് സച്ചിദാന്ദൻ പറഞ്ഞു. കവിതയും പ്രതിരോധവും എന്ന പരിപാടിയിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യായിടങ്ങളിലും പൊതുയിടങ്ങളിലും നിന്ന് സ്ത്രീയെ മാറ്റിനിർത്തുന്നത് ഹിംസയുടെ മറ്റൊരു രീതിയാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. തുടർന്ന് സച്ചിദാനന്ദനുമായുള്ള സംവാദവും, അദ്ദേഹത്തിന്റെ കവിതകളുടെ ആലാപനവും ,പ്രമോദ് പയ്യന്നൂർ ദൃശ്യാവിഷ്‌ക്കാരം നിർവഹിച്ച സച്ചിദാനന്ദന്റെ 'മാജിക്' എന്ന കവിതയുടെ മള്‍ട്ടി മീഡിയ ഡോക്യൂമെന്റേഷന്‍ പ്രദര്‍ശനം എന്നിവ നടന്നു. ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. പ്രഭാവർമ,ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, പ്രിയദാസ് ജി. മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.