സുഗതകുമാരി, സച്ചിദാനന്ദൻ, ടി പി ശ്രീനിവാസൻ, അശോക് വാജ്‌പേയ്, ബാലചന്ദ്രൻ ചുള്ളിക്കാട്
തിരുവനന്തപുരം: അകത്തേക്കും പുറത്തേക്കും നോക്കി വേദനിക്കാനും സ്വപ്നം കാണാനും ആ വേദനയുടെയും സ്വപ്നത്തിന്റെയും പുതിയ ഭാഷകൾ രചിക്കാനും ഓർമ്മകൾ വീണ്ടെടുക്കാനും വാക്കിനെ വീണ്ടെടുക്കാനും അങ്ങനെ പേരില്ലാത്തവർക്ക് ചരിത്രത്തിൽ ഇടം നൽകാനുമുള്ള എല്ലാകാലത്തെയും കവിതയുടെ നിയോഗം ഒരു പക്ഷെ ഇന്ന് മുന്പത്തേക്കാളും കൂടുതൽ ശക്തമാണ്. അതുകൊണ്ട് കവിതയുടെ പ്രസക്തി കുറയുകയല്ല, ഈ അസഹിഷ്ണുതയുടെ കാലത്ത് കൊലപാതകത്തിന്റെകാലത്ത് വിദ്വേഷത്തിന്റെ കാലത്ത് കവിതയുടെ പ്രസക്തി അത് മുന്നോട്ട് വയ്ക്കുന്ന സ്നേഹത്തിന്റെ രാഷ്ട്രീയം കൂടുതൽ പ്രധാനമാവുകയാണെന്ന് പ്രശസ്ത കവിയും അയ്യപ്പപണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റുമായ സച്ചിദാനന്ദൻ പറഞ്ഞു. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷന്റെ 'ദക്ഷിണ' ദക്ഷിണേന്ത്യൻ കാവ്യോത്സാവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നിർഹിവക്കുകയായിരുന്നു അദ്ദേഹം.
ആത്യന്തികമായി കവിത ഹിംസയ്‌ക്കെതിരെയുള്ള പ്രവർത്തനമാണ്. ഹിംസ അനേകം രൂപങ്ങളിലൂടെ വ്യാപിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഹിംസ അടുത്തകാലത്ത് എഴുത്തുകാരന്റെ കൊലപാതകങ്ങളിലൂടെ പോലും നാം കാണുകയുണ്ടായി. പൻസാരെ, ദബോൽക്കർ, കൽബുർഗി സമീപകാലത്ത് നടന്ന ഗൗരി ലങ്കേഷിന്റെ ഒക്കെ കൊലപാതകങ്ങൾ എന്ന പോലെ തുടർന്നും സംസാരിക്കുന്നത്, ആവിഷ്കരിക്കുന്നത് സ്വന്ത്രമായി കവിത എഴുതുന്നത് സ്വന്തമായി ചിത്രം രചിക്കുന്നത്. സ്വന്തമായി ചലച്ചിത്രങ്ങൾ രചിക്കിന്നത്.ഇവയെല്ലാം തന്നെ കൂടുത കൂടുതൽ അപകടകരമാകുന്നതാണ് നാം കാണുന്നതെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
ദക്ഷിണയുടെ ഉദ്ഘാടനം പ്രശസ്ത ഹിന്ദി കവി അശോക് വാജ്‌പേയ് നിർവഹിച്ചു. പ്രസംഗത്തിനൊപ്പം അദ്ദേഹം സ്വന്തം കവിതയും ചൊല്ലി. ബാലചന്ദ്രൻ ചുള്ളിക്കാട് , സുഗതകുമാരി എന്നിവരും കവിതചൊല്ലി. ചടങ്ങിൽ പങ്കെടുത്ത മറ്റു ദക്ഷിണേന്ത്യൻ കവികളും അവരുടെ കവിത അവതരിപ്പിച്ചു. ടി പി ശ്രീനിവാസൻ സ്വാഗത പ്രസംഗം നടത്തി.