വിഴിഞ്ഞം: പുല്ലുവിളയ്ക്കു സമീപം സ്‌കൂള്‍ കുട്ടികള്‍ക്കു നേരെ തെരുവുനായ ആക്രമണം. കാഞ്ഞിരകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്കാണു സ്‌കൂള്‍ വിട്ടുവരുമ്പോള്‍ നായയുടെ കടിയേറ്റത്. ഫാബിയാനോ സെല്‍ രാജന്‍(5), പ്രവിജാല്‍(6), മൈക്കിള്‍ (8), അഭിജിത് (15), ജോസഫ് (16) എന്നിവര്‍ക്കാണു കടിയേറ്റത്. കണ്ണിലും കവിളിലും ആഴത്തില്‍ മുറിവേറ്റ ഫാബിയാനോയെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
മറ്റു കുട്ടികളെ പുല്ലുവിള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. പുല്ലുവിള സ്വദേശി രാജന്റെയും ഡയോണയുടെയും മകനാണ് ഫാബിയാനോ.