NEWS16/04/2017

വിദ്യാഭ്യാസ വകുപ്പിൽ കോഴിക്കു കുറുക്കൻ കാവൽ: സി. ദിവാകരൻ

ayyo news service
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കാൻ ചുമതലപ്പെട്ടവർ സ്വന്തം മക്കളെ സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ അയച്ച്‌ പഠിപ്പിക്കുന്നവരാണെന്നും ഇത് കോഴിയെ കുറുക്കന്റെ കൈയിൽ കാവൽ  ഏല്പിപിച്ചതിനു തുല്യമായ അവസ്ഥയാണെന്നും സി. ദിവാകരൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ സർവ്വശിക്ഷാ അഭിയാന്റെ  നേതൃത്വത്തിലിരിക്കുന്നവർ ഉൾപ്പെടെ അൺ എയ്ഡഡ് മേഖലയുടെ വക്താക്കളാണെന്നാരോപിച്ച് എകെഎസ്ടിയു ജില്ലാ  കമ്മിറ്റി സംഘടിപിച്ച ധർണ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു അദ്ദേഹം. ധർണയിൽ എകെഎസ്ടിയു ജില്ലാ പ്രസിഡണ്ട് ബിജു പേരയം അധ്യക്ഷത വഹി ച്ചു..സംസ്ഥാന ജനറൽ  സെക്രട്ടറി എൻ ശ്രീകുമാർ, പള്ളിച്ചൽ  വിജയൻ  ആർ . ശരത്ചന്ദ്രൻ നായർ, ജി. സന്ധ്യാദേവി തുടങ്ങിയവർ സംസാരിച്ചു. അൺ എയ്ഡഡ് സ്‌കൂളുകളുടെ വക്താക്കളായ പരിശീലകരെ അധ്യാപക പരിശീലനങ്ങളിൽ നിന്ന് ബഹിഷ്‌കരിക്കുമെന്നും എകെഎസ്ടിയു ജില്ലാനേതാക്കൾ അറിയിച്ചു.

Views: 1606
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024