തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് അക്രമ രാഷ്ട്രീയത്തിനെതിരെ അനന്തപുരിയെ കവിയണിയിച്ച എബിവിപിയുടെ മഹാറാലി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ റാലിയിൽ അണിനിരന്നു. രാവിലെ 11 ന് പി എം ജിയിൽ
നിന്നും മ്യൂസിയം പരിസരത്തു നിന്നും ആരംഭിച്ചു. റാലി പുത്തരിക്കണ്ടം മൈതാനത്ത് അവസാനിച്ചു.
പിഎംജി ജങ്ഷനില്‍ നിന്നും ആരംഭിച്ച കേരളത്തില്‍ നിന്നുള്ളവരുടെ പ്രകടനം ദേശീയ അധ്യക്ഷന്‍ നാഗേഷ് ഠാക്കൂറും മ്യൂസിയം പരിസരത്തു നിന്നും ആരംഭിച്ച മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേത് ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രേയും നയിച്ചു.
മുന്‍ ജനറല്‍ സെക്രട്ടറി ശ്രീഹരി ബോറിക്കര്‍, ആര്‍എസ്എസ് നേതാവ് സി. സദാനന്ദന്‍, ദല്‍ഹി സര്‍വകലാശാല യൂണിയന്‍ സെക്രട്ടറി മഹാമേധ നാഗര്‍, ആശിഷ് ചൗഹാന്‍, പശ്ചിമബംഗാളില്‍ നിന്നുള്ള എബിവിപി ദേശീയസെക്രട്ടറി കിഷോര്‍ ബര്‍മന്‍, ജെഎന്‍യുവിലെ എബിവിപി നേതാവ് നിതി ത്രിപാഠി, ദേശീയസെക്രട്ടറി ഒ. നിധീഷ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ പങ്കെടുത്തു.