NEWS15/09/2022

ആധുനിക സമൂഹത്തിന്റെ നിര്‍മാണത്തില്‍ എഞ്ചിനീയര്‍മാര്‍ക്ക് വലിയ പങ്ക് : മന്ത്രി എം. ബി. രാജേഷ്

Rahim Panavoor
'ദര്‍ശന്‍ 2022' എന്ന ചടങ്ങില്‍  മന്ത്രി എം. ബി.രാജേഷ്,  തദ്ദേശ സ്വയംഭരണ വകുപ്പ് റൂറല്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ പ്രൊഫ. ജിജു പി.അലക്‌സ്   തുടങ്ങിയവര്‍
തിരുവനന്തപുരം : ആധുനിക സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിര്‍മാണത്തില്‍ എഞ്ചിനീയര്‍മാര്‍ക്ക് വലിയ പങ്കാണുള്ളതെന്ന്  മന്ത്രി എം. ബി. രാജേഷ് അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം രൂപീകൃതമായതിന്റെ ഇരുപതാം വാര്‍ഷികത്തോടും ദേശീയ എഞ്ചിനീയേഴ്‌സ് ദിനത്തോടും അനുബന്ധിച്ച്  'ദര്‍ശന്‍ 2022 'എന്ന പേരില്‍ തിരുവനന്തപുരത്ത്  സംഘടിപ്പിച്ച  ഏകദിന ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എഞ്ചിനീയര്‍മാര്‍  മികച്ച ഭരണാധികാരികള്‍  കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളോടുള്ള  പ്രതിബദ്ധത ഏറെ പ്രധാനപ്പെട്ടതാണെന്നും സാങ്കേതികത്വത്തിന്റെ പേരില്‍  പാവപ്പെട്ടവന്റെ നീതി നിഷേധിക്കാന്‍ പാടില്ലായെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.      
   
എഞ്ചിനീയര്‍മാരായ സജീവന്‍, പ്രദീപന്‍  തൂലിക  എന്നിവരെ  മന്ത്രി ആദരിച്ചു .  വകുപ്പ് റൂറല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് അധ്യക്ഷയായിരിന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി .
   
പതിനാലാം പഞ്ചവത്സര പദ്ധതി കാഴ്ചപ്പാട് എന്ന വിഷയം സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ പ്രൊഫ. ജിജു. പി. അലക്‌സ് അവതരിപ്പിച്ചു .
   
കേരള സ്റ്റേറ്റ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സി ചീഫ് എഞ്ചിനീയര്‍ സന്ദീപ് കെ. ജി, എഞ്ചിനീയര്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ ജോണ്‍സണ്‍.കെ , നഗരകാര്യ വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍,  നഗര ഗ്രാമാസൂത്രണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ്കുമാര്‍ സി. പി, എഞ്ചിനീയറിംഗ് വിഭാഗം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍    ബിനു. എസ്. കെ, എല്‍ എസ് ജി ഡി റിട്ടയേര്‍ഡ് ചീഫ്  എഞ്ചിനീയര്‍  സുന്ദരന്‍.കെ, ചീഫ് എഞ്ചിനീയറിംഗ്  ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.
  
പുതിയ കാല്‍വയ്പ്പുകള്‍  തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും പശ്ചാത്തല വികസനവും എന്ന വിഷയത്തില്‍ നടന്ന  സെമിനാറില്‍  സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ പ്രൊഫ. ജിജു പി.അലക്‌സ് മോഡറേറ്ററായിരിന്നു.  ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ഹരികുമാര്‍.എസ്, സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ സാംഗി.ഡി, വിജിലന്‍സ് ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ. ചന്ദ്രന്‍, എല്‍. എസ്. ജി. ഡി. റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍മാരായ പി. ആര്‍. സജികുമാര്‍, സജീവന്‍ കെ. വി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.
 
എഞ്ചിനീയര്‍ വിഭാഗത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.എഞ്ചിനീയറിംഗ് വിഭാഗം ആദ്യമായാണ് ഇങ്ങനെയൊരു  പരിപാടി സംഘടിപ്പിക്കുന്നത്.
Views: 659
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024