തിരുവനന്തപുരം: 22 മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നാളെ രാവിലെ 10 മണിമുതൽ സർക്കാർ തീയറ്ററുകളിൽ മൂന്നു ചിത്രങ്ങളുടെ വീതം പ്രദർശനം ഉണ്ടെങ്കിലും ഔദ്യഗികമായി മേളയുടെ ഉദ്ഘാടനം നിശാഗന്ധിയിൽ സിയാദ് ദൗയിരി സംവിധാനം ചെയ്ത 'ദി ഇൻസൽറ്റ്' പ്രദർശിപ്പിച്ചുകൊണ്ടാകും. ശനിയാഴ്ചമുതൽ നഗരത്തിലെ 15 തീയറ്ററുകളിൽ രാവിലെ 9 മുതൽ അഞ്ച് പ്രദർശനങ്ങൾ വീതം ഉണ്ടാകും. ഓഖി ചുഴലികൊടുങ്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയ മേളയിൽ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചുകൊണ്ടാകും മേള ആരംഭിക്കുക. 10.000പാസ്എന്നത് 11000 ആയി വർധിപ്പിച്ചത് ഡെലിഗേറ്റുകളിൽ ആവേഷം നിറച്ചിട്ടുണ്ട്. പാസും അതോടൊപ്പമുള്ള കിറ്റും വാങ്ങി അവർ സിനിമ വസന്തത്തിന്റെ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു. നഗരം നാളെ സിനിമക്കുവേണ്ടിയുള്ള ഡെലിഗേറ്റുകളുടെ പരക്കം പാച്ചിലിനു സാക്ഷിയാകും