NEWS24/05/2017

കിഫ്‌ബി ജനങ്ങളെ കബിളിപ്പിക്കാനുള്ള പരിപാടി: ചെന്നിത്തല

ayyo news service
തിരുവനന്തപുരം: കിഫ്ബിയിലൂടെ നമ്മൾ പദ്ധതി നടപ്പാക്കുമെന്നാണ് പറയുന്നത്. 3000 കോടിയുള്ള കിഫ്‌ബി 50 ,000 രൂപയുടെ പദ്ധതി തയ്യാറാക്കി എഎസ് കൊടുക്കുകയാണ്. ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒന്നാം വാർഷികം ആഘോഷിക്കുന്ന ഇടതുപക്ഷസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ രക്തസാക്ഷി മണ്ഡപത്തിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതെല്ലാം ഒരു സ്വപനത്തിൽ നി്ൽക്കുന്ന ഗവൺമെന്റാണ്. സ്വപ്നം കാണുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. യാഥാർഥ്യബോധത്തോടെ ഒരു പരിപാടിയും നടപ്പാക്കാൻ കഴിഞ്ഞില്ല. എല്ലാം കിഫ്ബിയിലാണെന്നു പറഞ്ഞു. മാത്രവുമല്ല കേരളത്തിൽ ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. 

ഒന്നാം വര്ഷം ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി എന്താ പറയുന്നത്. ഞങ്ങളുടേതാണ് കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ, വിഴിഞ്ഞം എന്നൊക്കെ. ഇതൊക്കെ ആണുങ്ങൾ ആരംഭിച്ച പരിപാടിയാണ്.  ഇതിന്റെ ക്രെഡിറ്റ് എടുക്കാൻ മാത്രമാണ് ഇവർ ശ്രമിക്കുന്നത്. ഈ ഗവൺമെന്റിന് ഒരു കാര്യം ബോധ്യമായിക്കാണും. സമരംപോലെയല്ല ഭരണം എന്ന് ഇപ്പോഴെങ്കിലും സഖാക്കൾക്ക് ബോധ്യപ്പെട്ടുകാണുമെന്നാണ് എനിക്ക് പറയുവാനുള്ളത്.  

കെട്ടുറപ്പില്ലാത്ത ഒരു ഗവണ്മെന്റ് എല്ലാകാര്യത്തിലും സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട് ഏതു കാര്യത്തിലാണ് ഇവർക്ക് ഐക്യമുള്ളതെന്നും ചെന്നിത്തല ചോദിച്ചു. 
Views: 1510
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024