NEWS12/06/2015

കരിപ്പൂര്‍:സംഘര്‍ഷകാരണം സുരക്ഷാ വീഴ്ചയല്ല

ayyo news service

മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തിനു കാരണം സുരക്ഷാ വീഴ്ചയല്ലെന്ന് റിപ്പോര്‍ട്ട്.

പുറത്തുനിന്നുള്ളവര്‍ അതിക്രമിച്ചു കയറിയിട്ടില്ല. ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തെ സുരക്ഷാ വീഴ്ചയായി കരുതാനാവില്ല. വിമാനത്താവളത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ക്ക് സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ഒരുപോലെ ഉത്തരവാദികളാണെന്ന് എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്.

റണ്‍വേയിലെ ലൈറ്റുകള്‍ എറിഞ്ഞു തകര്‍ത്തതിനാല്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. നാലുമണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം പൂര്‍വസ്ഥിതിയിലാക്കിയത്. വിമാനത്താവളത്തിലുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. ജവാന്‍ വെടിയേറ്റ് മരിച്ചതിനെക്കുറിച്ച് അന്വേഷണം തുടരുന്നതിനാല്‍ കുറ്റക്കാരെ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു.

സംഘര്‍ഷത്തില്‍  രണ്ടു കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് വിമാനത്താവളത്തിലുണ്ടായിരിക്കുന്നത്. 53.5 ലക്ഷം രൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്കുണ്ടായ നഷ്ടം. ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടം അഗ്‌നിശമനസേനയ്ക്കുമുണ്ടായിട്ടുണ്ട്.

എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നാശനഷ്ടമുണ്ടാക്കിയവരെ തിരിച്ചറിയും. ചികില്‍സയില്‍ കഴിയുന്നവരുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കണ്ടെത്തും.

കരിപ്പൂരിലുണ്ടായ ആദ്യ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 9.43.16 മുതല്‍ 9.45.41 വരെയുള്ള 2.25 മിനിറ്റ് നീളുന്നതാണ് ദൃശ്യങ്ങള്‍.


Views: 1453
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024