വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള് റൗണ്ടര്‍ ഗ്രാന്‍ഡ് എലിയട്ട് ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. 83 ഏകദിനങ്ങളില്‍ കിവീസിനു വേണ്ടി കളിച്ച എലിയട്ട് ട്വന്റി-20യില്‍ തുടർന്നും കളിക്കും. രണ്ടു സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 1,976 റണ്‍സും 39 വിക്കറ്റുകളും ഏകദിനത്തിൽ നേടിയിട്ടുണ്ട് . കഴിഞ്ഞ ലോകകപ്പ് സെമിയിൽ സൌത്താഫ്രിക്കയുടെ ഡേയിൽസ്റ്റെയ്നിനെ സിക്സറിന് പറത്തി രാജ്യത്തെ ആദ്യമായി ഫൈനലിൽ എത്തിച്ചത് ഈ 37 കാരനാണ്.
ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ന്യൂസിലന്‍ഡ് പുറത്തായിരുന്നു.