ഹൈദരാബാദ്: ദേശീയ ക്യാമ്പ് നടക്കുന്ന ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടത്തിയ കോവിഡ് 19 പരിശോധനയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എന്‍ സിക്കി ഡിറെഡ്ഡിയും ഫിസിയോ കിരണ്‍ ജോര്‍ജും പോസിറ്റീവ് . സിക്കി വനിതാ ഡബിള്‍സ് സ്‌പെഷ്യലിസ്റ്റാണ്. ഹൈദരാബാദ് സ്വദേശികളായ സിക്കിയും കിരണും, അവരുടെ വീടുകളില്‍ നിന്ന്
ക്യാമ്പില്‍ പങ്കെടുക്കുന്നു. ആണുവിമുക്തമാക്കാനായി അക്കാദമി അടച്ചു,
സിക്കി റെഡ്ഡി പരിശീലനം പുനരാരംഭിച്ചിരുന്നു ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ പിവി സിന്ധു, ബി സായി പ്രണീത് എന്നിവരും ഉള്‍പ്പെടുന്നു. തെലങ്കാന സര്‍ക്കാര്‍ ഓഗസ്റ്റ് ഒന്നിനാണ് പി വി സിന്ധു ഉള്‍പ്പെടെ എട്ട്
ഒളിമ്പിക് പ്രത്യാശക്കാര്‍ക്ക് ബാഡ്മിന്റണ്‍ ക്യാമ്പ് അനുവദിച്ചത്.
ഇന്ത്യന്‍ ദേശീയ ടീം കോച്ച് പുല്ലേല ഗോപിചന്ദും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും കോവിഡ് 19 നായി മുന്‍കരുതല്‍ പരിശോധനകള്‍ നടത്തിയിരുന്നു.