തിരുവന്തപുരം: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിലെ തെറ്റുകള്‍ക്ക് സോഫ്റ്റ്‌വെയറാണ് കാരണമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. അപാകതകള്‍ രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ പുതുക്കിയ ഫലം പ്രഖ്യാപിക്കും. ഗ്രേസ് മാര്‍ക്ക് ഇടുംമുമ്പ് ഫലം പ്രഖ്യാപിച്ചതിനാലാണ് പിഴവുകള്‍ വരാന്‍ കാരണം.
പുതുക്കിയ ഫലം വരുന്നതോടെ വിജയശതമാനത്തില്‍ മാറ്റമുണ്ടാകും. 100% വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും മാറ്റം വരും. ഗ്രേസ് മാര്‍ക്ക് ചേര്‍ത്ത ഫലം പ്രഖ്യാപിക്കുന്നതോടെ ഏറ്റവും കുറവ് കുട്ടികള്‍ വിജയിച്ച ജില്ലയെന്ന പാലക്കാടിന്റെ ഫലത്തിലും വ്യത്യാസം വരും.
സാധാരണഗതിയില്‍ പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഗ്രേസ്മാര്‍ക്കും മറ്റും അംഗീകരിച്ച ശേഷമാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ അതുണ്ടായില്ല. .