തിരുവനന്തപുരം: കേരളത്തിലെ പ്രഗത്ഭ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ 201617ലെ ജി.വി രാജ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റായ അനില്‍ഡ തോമസിനും (വനിതാ വിഭാഗം), അന്താരാഷ്ട്ര ഷട്ടില്‍ ബാഡ്മിന്റണ്‍ കായികതാരമായ രൂപേഷ് കുമാറിനുമാണ് (പുരുഷ വിഭാഗം) അവാര്‍ഡുകള്‍. മൂന്നുലക്ഷം രൂപയും, ഫലകവും പ്രശംസാപത്രവും ജി.വിരാജ അവാര്‍ഡ് ജേതാക്കള്‍ ലഭിക്കുമെന്ന് വ്യവസായകായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.