NEWS05/07/2015

ചിലിക്ക് ആദ്യ കോപ്പ അമേരിക്ക കിരീടം

ayyo news service
സാന്തിയാഗോ: 22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു കിരീടം നേടാമെന്ന കരുത്തരായ മെസിയുടെയും സംഘത്തിന്റെയും മോഹങ്ങൾ തകര്‍ത്ത് ആതിഥേയരായ ചിലി  കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. ഷൂട്ടൗട്ടില്‍ 4-1നാണ് ചിലി വിജയിച്ചത്. 

ആദ്യമായാണ് ചിലി  കോപ്പ അമേരിക്ക കിരീടം നേടുന്നത്. ഷൂട്ടൗട്ടില്‍ ഹിഗ്വയ്‌ന്റെയും എവര്‍ ബനേഗയുടെയും ഷോട്ടുകൾ ലക്‌ഷ്യം കാണാത്തതാണ് അർജന്റീനയുടെ തകര്ച്ചയ്ക്ക് കാരണമായത്‌. അധികസമയത്തും ഗോളൊന്നും വീഴാതെ വന്നതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 

പാരഗ്വയ്‌ക്കെതിരെ പുറത്തെടുത്ത കളിയൊന്നും അര്‍ജന്റീനയുടെ ഭാഗത്തു നിന്നു കണ്ടില്ല.  അര്ജന്റീന ചിലിക്കെതിരെ കളി മറന്നവരെ പോലെ  ആയിരുന്നു.  കളം  നിറഞ്ഞു കളിച്ചത് ചിലി ആയിരുന്നു.  മെസ്സി വിയര്ത്തുകളിച്ചിട്ടും മുന്നേറ്റ നിര നിരാശപ്പെടുത്തി.

.
Views: 1403
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024