തിരുവനന്തപുരം: സംസാരിക്കാനും ഭക്ഷണം കഴിക്കാനും ചിന്തിക്കാനും പരസ്പരം സ്‌നേഹിക്കാനുമുള്ള സ്വാതന്ത്ര്യം നാം ബാഹ്യ ശക്തികളുടെ നിയന്ത്രണത്തിന് വിട്ടുകൊടുക്കില്ല എന്ന് നാം തന്നെ തീരുമാനിക്കണം. ബഹുസ്വരത എന്ന മഹത്തായ ആശയമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് കമല്‍ പറഞ്ഞു. ആർ എസ് എസ് - ബിജെപി സംഘപരിവാർ നരഹത്യയ്‌ക്കും വർഗീയതയ്ക്കും അഴിമതിക്കുമെതിരെ സെക്രട്ടറിയേറ്റിനുമുന്നിൽ സിപിഐഎം സംഘടിപ്പിച്ച ജനകീയകൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകന്‍ കമൽ.
കേരളത്തിലെ ജനങ്ങള്‍ എല്ലാക്കാലത്തും ജനാധിപത്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ സാധാരണ ജനങ്ങളുടെ മനസ് തന്നെയാണ് ഏറ്റവും വലിയ ശക്തിയെന്നും കമല്‍ കൂട്ടിച്ചേർത്തു. നേരത്തെ ജനകീയ കൂട്ടായ്മ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.