ിയോ ഡി ഷാനെറോ: ഒളിമ്പിക്‌സ് ഫുട്ബോളിൽ ബ്രസീലിന് ആദ്യ സ്വർണം . പെനല്‍റ്റി ഷൂട്ടൗട്ടില്‍ കരുത്തരായ ജര്‍മനിയെ 5–4ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ വിജയം നേടിയത്. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോളുകള്‍ നേടി ഇരുടീമും തുല്യത പാലിച്ചു. അഞ്ചു ലോക ലോകകപ്പ് കിരീടം സ്വന്തമാക്കിയ ബ്രസീലിന് ഒളിമ്പിക് സ്വർണ്ണം
നേടാനായിരുന്നില്ല. രാജ്യം ഒളിമ്പിക് സ്വർണം അണിഞ്ഞതിനു പിന്നാലെ നെയ്മർ
നായകപദവി ത്യജിച്ചു .
ആദ്യ പകുതിയില്‍ നെയ്മര്‍ തൊടുത്ത ഫ്രീകിക്കിലൂടെ ബ്രസീല്‍ ലീഡ് നേടി. എന്നാല്‍ 59–ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാക്‌സിമില്ല്യന്‍ മേയറിലൂടെ ജര്‍മനി തിരിച്ചടിച്ചു. തുടര്‍ന്ന് ഇരുടീമുകളും പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
കഴിഞ്ഞ ലോകകപ്പിൽ ജർമനിയോടേറ്റ തോൽവിക്കുള്ള മധുര പ്രതീകാരമായിരുന്നു ഈ ബ്രസീൽ വിജയം ലോകകപ്പിൽ ജർമനിയോടേറ്റ തോൽവിക്ക് ശേഷമാണ് നായക സ്ഥാനത്തേക്ക് നെയ്മർ എത്തിയത്.