ഇസ്ലാമബാദ്:സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റമാരോപിച്ച് പാക് നാവിക സേന പിടികൂടി ജയിലിലടച്ച 439 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളിൽ 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി. കറാച്ചി മാലിര്‍ ജയിലില്‍നിന്ന് ലാഹോറില്‍ എത്തിച്ച 220 മത്സ്യത്തൊഴിലാളികളെ പാക് ഉദ്യോഗസ്ഥര്‍ വാഗാ അതിര്‍ത്തിയിൽ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പാക് ആഭ്യന്തര മന്ത്രാലയമാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. 439 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്ന് നേരത്തെ പാക് അധികൃതര്‍ അറിയിച്ചിരുന്നു. രണ്ട് സംഘമായാണ് ഇവരെ മോചിപ്പിക്കുന്നത്. ആദ്യ സംഘത്തെയാണ് ഇപ്പോള്‍ വിട്ടയിച്ചിരിക്കുന്നത്. ണ്ടാം സംഘത്തില്‍ 219 പേരാണുള്ളത്. ഇവര്‍ അഞ്ചാം തീയതി ഇന്ത്യയിലെത്തും.