ന്യൂഡല്‍ഹി: ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി വെള്ളിയാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കുമ്മനം. വി.മുരളീധരന്റെ പിന്‍ഗാമിയായാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്. വെള്ളിയാഴ്ച തന്നെ അദ്ദേഹം തിരുവനന്തപുരത്ത് ചുമതലയേല്‍ക്കും
സംസ്ഥാന ബിജെപിയുടെ ഭാഗമല്ലെന്നതും നായര്‍ സമുദായാംഗമാണെന്നതും പരിഗണനയ്ക്കു കുമ്മനം രാജശേഖരനെ യോഗ്യനാക്കി. ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലേക്ക് കുമ്മനവും ക്ഷണിതാവായിരുന്നു.
വി.മുരളീധരന്റെ പിൻഗാമിയായാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്....
Read more at: http://www.manoramaonline.com/news/just-in/kummanam-to-lead-state-bjp-in-kerala.html
വി.മുരളീധരന്റെ പിൻഗാമിയായാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്....
Read more at: http://www.manoramaonline.com/news/just-in/kummanam-to-lead-state-bjp-in-kerala.html