ലാഹോര്‍:പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അച്ഛൻ മകളെയും ബന്ധുക്കളെയും വെടിവയ്ച്ചു കൊന്നു. മകള്‍, അനന്തരവന്‍, സഹോദരന്റെ ഭാര്യ, ഇവരുടെ അമ്മ എന്നി നാലു പേരെയാണ് മുജാഹിദ് അക്ബര്‍ ഖാന്‍ എന്നയാള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവശേഷം ഇയാള്‍ ഒളിവില്‍പോയി.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ-10 ദിവസങ്ങള്‍ക്കു മുമ്പ് മുജാഹിദ് അക്ബര്‍ ഖാന്റെ മകളും അനന്തരവനും ഒളിച്ചോടി വിവാഹംചെയ്തു. തുടര്‍ന്ന് ഇയാള്‍ നടത്തിയ അന്വേഷണത്തില്‍ നവദമ്പതികള്‍ സഹോദരന്റെ വീട്ടിലുണ്ടന്നറിഞ്ഞ മുജാഹിദ് അക്ബര്‍ ഖാന്‍ നവദമ്പതികളെയും സഹോദരന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
സംഭവശേഷം ഒളിവില്‍പോയ പ്രതിക്കായി തെരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.