NEWS28/07/2015

കെഎസ്ആര്‍ടിസി സംസ്ഥാനാന്തര വോള്‍വോ ടിക്കറ്റ് ചാര്‍ജ് കുത്തനെ കുറച്ചു

ayyo news service
ബെംഗളൂരു:കെഎസ്ആര്‍ടിസി സംസ്ഥാനാന്തര വോള്‍വോ ബസുകളുടെ ടിക്കറ്റ് ചാര്‍ജ് കുത്തനെ കുറച്ചു. ബെംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് 50 രൂപയും എറണാകുളത്തേക്കു 100 രൂപയും കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും (സേലം വഴി) 90 രൂപയുമാണു കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്നു പ്രാബല്യത്തിലാകും. 

ഉയര്‍ന്ന നിരക്കില്‍ മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു ബാക്കി തുക തിരികെ നല്‍കും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവരുടെ അക്കൗണ്ടുകളിലേക്കു ബാക്കി തുകയെത്തും. കൗണ്ടറുകളിലൂടെ നേരിട്ടു ബുക്ക് ചെയ്തവര്‍ക്കു യാത്രാദിവസം കണ്ടക്ടറില്‍ നിന്നു ബാക്കി തുക കൈപ്പറ്റാം. 

തിരക്കു കുറവുള്ള ദിവസങ്ങളില്‍ ഇതിലും കുറഞ്ഞ നിരക്കില്‍ വോള്‍വോയില്‍ യാത്ര സാധ്യമാക്കാനായി ഫ്‌ലെക്‌സി പെര്‍മിറ്റിനു വേണ്ടിയും ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിരക്കു കുറഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞ ടിക്കറ്റ് ചാര്‍ജിലും തിരക്കുകൂടിയ ദിവസങ്ങളില്‍ സാധാരണ നിരക്കിലും ബസ് സര്‍വീസ് നടത്താനുള്ള പെര്‍മിറ്റാണിത്.

Views: 1409
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024